1984 ഒക്‌ടോബർ 16-ന് കിഴക്കൻ ഫ്രാൻസിലെ വോസ്‌ജസ് പർവതനിരകൾക്ക് സമീപമുള്ള വോലോൺ നദിയിൽ കെട്ടിയിട്ട് മുങ്ങിയ നിലയിലാണ് ഗ്രിഗറി വില്ലെമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാൻ പോലും സാധിച്ചിട്ടില്ല.
മകനെ കാണാനില്ലെന്ന് ആദ്യം പോലീസിൽ പരാതി നൽകിയത് അവൻറെ മാതാപിതാക്കളായ ജീൻ മേരിയും ഭാര്യ ക്രിസ്റ്റീനും ആണ്. വോളോൺ നദിയിൽ കെട്ടിയിട്ട് മുങ്ങിമരിച്ച നിലയിലാണ് ആ നാലു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയാളി അവന്റെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിക്കുകയും മുഖം കമ്പിളി തൊപ്പി കൊണ്ട് മൂടുകയും ചെയ്തിരുന്നു.
മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിന് ശേഷം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആരോ ഒരു വിഷ പേന കുട്ടിയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോസ്റ്റൽ ആയി അയച്ചു. അതിൽ പ്രതികാരം എന്നെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു.
കഴിഞ്ഞ 30 വർഷമായി ഫ്രഞ്ച് പോലീസ് പ്രതിയെ തേടിയുള്ള അന്വേഷണത്തിലാണ്. കുട്ടിയുടെ രണ്ടാമത്തെ കസിനായ ബെർണാഡ് ലാറോഷെയെ 15 വയസ്സുള്ള ഭാര്യാസഹോദരി മുറിയേൽ ബോലെയുടെ മൊഴിയിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്തെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പോലീസ് വിട്ടയച്ചു.
ഒരു സന്ദർഭത്തിൽ കുട്ടിയുടെ അമ്മയായ ക്രിസ്റ്റീനാണ് കൊലയാളി എന്ന പുതിയ സിദ്ധാന്തവുമായി പോലീസ് അവരെ ചോദ്യംചെയ്യലിന് വിളിച്ചു. ചോദ്യം ചെയ്യലിനിടയിൽ അവർ കുഴഞ്ഞു വീഴുകയും ഗർഭിണിയായ അവരുടെ ഇരട്ട കുട്ടികൾക്ക് ആ വീഴ്ച്ചയിൽ ജീവൻ പോലും നഷ്ടപ്പെട്ടു.
എട്ടുവർഷത്തെ വിചാരണക്ക് ശേഷം തെളിവുകളുടെ അഭാവത്താൽ ക്രിസ്റ്റീൻ കുറ്റവിമുക്തനാക്കപ്പെടുകയും അവർക്കെതിരായ എല്ലാ കുറ്റങ്ങളും കോടതി തള്ളി. തുടർന്നുള്ള വർഷങ്ങളിൽ ഈ കുട്ടിയുടെ പല ബന്ധുക്കളെയും പോലീസ് സംശയാസ്പദമായ അറസ്റ്റ് ചെയ്തെങ്കിലും കുറ്റം തെളിയിക്കാൻ ഇതുവരെ സാധിച്ചില്ല.
ഇതിനിടയിൽ ഈ കേസ് വീണ്ടും റീ ഓപ്പൺ ചെയ്യാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ ഹർജി കൊടുത്തറിഞ്ഞ് മുൻ അന്വേഷണ ഉദ്യോഗസ്ഥനായ മജിസ്‌ട്രേറ്റ ജീൻ മൈക്കൽ ലാംബർട്ട് ആത്മഹത്യ ചെയ്തതും ഈ കേസിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ആകെ അഞ്ച് എപ്പിസോഡുകൾ ഈ ഡോക്യൂമെന്ററി സീരീസിൽ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments