Search This Blog

Friday, January 14, 2022

thumbnail

The Sons of Sam: A Descent Into Darkness (2021)

അമേരിക്കയിലെ ന്യൂയോർക്കിലെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊലപാതക പരമ്പരയുടെ കഥ. കാലഘട്ടം 1976. കാറുകളിൽ ഇരുന്നു പ്രണയികുന്ന രീതികൾ ന്യൂയോർക്കിൽ വ്യാപകമായിരുന്നു കാലഘട്ടമായിരുന്നു അത്. 
എന്നാൽ ഒരു ദിവസം ഒരു പ്രണയജോഡികൾ കാറിനുള്ളിൽ വെടിയേറ്റുമരിച്ച നിലയിൽ പോലീസ് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട സംഭവമായി കാലത്തെ പോലീസ് വലിയ ശ്രദ്ധ കൊടുത്തില്ല. എന്നാൽ ഇതേ രീതിയിലുള്ള കൊലപാതങ്ങൾ ന്യൂയോർക്കിൽ വീണ്ടും ആവർത്തിക്കാൻ തുടങ്ങി.
കൊലപാതകിയിൽ നിന്നും രക്ഷപ്പെട്ടവരുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പോലീസ് ഡേവിഡ് ബെർകോവിറ്റ്സ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തു.അയാളിൽ നിന്നും ഈ കൊലയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോൾ അപ്പോൾ പോലീസ്  ഞെട്ടിപ്പോയി. 
അമേരിക്കയിലെ ഒരു കൾറ്റിന്റെ ഭാഗമായി (ചാത്തൻ സേവ) ആണത്രേ അയാൾ ഈ കൊലപാതകം മുഴുവൻ നടത്തിയത്. 13 പേരെയാണ് ഇയാൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഇയാൾ ഇപ്പോൾ ജയിലിൽ മുന്നൂറു വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. പോലീസ് പറയുന്നത് ഇയാൾ ഒറ്റക്കാണ് കൊലപാതകം നടത്തിയത്ത് എന്നാണ്.
2020 ൽ ഡേവിഡ് ബെർകോവിറ്റ്സ് താൻ ഒറ്റയ്ക്കല്ല കൊലപാതകം മുഴുവൻ നടത്തിയതെന്നു ഒരു കുറ്റസമ്മതം നടത്തി. ഈ കേസിനെ പറ്റി വിശദമായി പഠിച്ച മാധ്യമപ്രവർത്തക മൗറി ടെറി THE ULTIMATE EVIL എന്നെ പേരിൽ വിശദമായി ഒരു പുസ്തകം എഴുതി.
ഇതിൽ ഡേവിഡ് ബെർകോവിറ്റ്സ് ഭാഗമായി കൾട്ട് ഓർഗനൈസേഷനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പറയുന്നത്. അമേരിക്കയിലെ ചാത്താൻ സേവയുടെയും അന്ധവിശ്വാസങ്ങളുടെയും കഥകൾ ഈ ഡോക്യൂമെന്ററി സീരീസിൽ കാണാൻ കഴിയും. 
ഒരു must വാച്ച് ഐറ്റം ആണ്. തീർച്ചയായും കാണുക. ആകെ 3 എപ്പിസോഡുകൾ ഉണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments