2007-ൽ പോർച്ചുഗലിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ബ്രിട്ടീഷ് ഈ പെൺകുട്ടിയെ കാണാതായത്. ഈ സംഭവം ആധുനിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തിരോധാന കേസായി മാറി.
ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ യാതൊരു തെളിവുകളോ ഹോട്ടൽമുറിയിൽ നിന്നും പോലീസിന് ലഭിച്ചില്ല. തുടർന്നുള്ള ആഴ്‌ചകളിൽ, തട്ടിക്കൊണ്ടുപോകൽ മുതൽ മഡലീന്റെ സ്വന്തം മാതാപിതാക്കൾ അവളുടെ അപകട മരണം മറച്ചുവെക്കുന്നത് വരെയുള്ള സിദ്ധാന്തങ്ങൾ ആളുകൾ പറഞ്ഞു പരത്തി.
കുട്ടികളെ ലൈംഗികമായി കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നും പൊലീസ് പറഞ്ഞു പരത്തി. കാണാതായി നാല് മാസങ്ങൾക്ക് ശേഷം, പോർച്ചുഗീസ് പോലീസ് അവളുടെ മാതാപിതാക്കളായ കേറ്റിനെയും ജെറി മക്കാനിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ പിന്നീട് തെളിവുകളുടെ അഭാവത്താൽ അവരെ വിട്ടയച്ചു. ഈ കേസ് ഉടൻ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ കേസ് ഡയാന രാജകുമാരിയുടെ മരണവുമായി വരെ താരതമ്യപ്പെടുത്തി. വളരെ ഇന്ട്രെസ്റ്റിംഗ് ഒറ്റയിരുപ്പിന് കാണാവുന്ന മൂന്ന് എപ്പിസോസുകൾ ആണുള്ളത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments