ഒരു കോണ്ക്രീറ്റ് സ്ലാബ് ഉപയോഗിച്ചു അവരെ ആരോ മൃഗീയമായി കൊലപ്പെടുത്തിയിരുന്നു. മുള്ളുകമ്പിയിൽ കുടുങ്ങിയ നിലയിലാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്ത്. ഒരു ഫ്രീലാൻസ് ജേർണലിസ്റ് ആയ ഇയാൻ ബെയ്‌ലിയിലെ പോലീസ് സംശയാസ്പദമായി അറസ്റ്റ്ചെയ്തു.
ബെയ്‌ലിയിലെ സംശയിക്കാൻ കാരണം ഇയാൾ ആ കൊലപാതകത്തിനു തൊട്ടുപിന്നാലെ അതിനെപ്പറ്റി വളരെ വിശദമായി പോലീസിനു പോലും ലഭ്യമല്ലാത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചു വാർത്തകൾ എഴുതിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ ഇയാൻ ബെയ്‌ലിയിൽ കുറ്റം ആരോപിക്കാൻ അയർലൻഡ് പോലീസിന് സാധിച്ചില്ല.
കൊല്ലപ്പെട്ട ഫ്രഞ്ച് വനിത ആയതുകൊണ്ടുതന്നെ ഫ്രാൻസിലെ കോടതി ഇയാൻ ബെയ്‌ലിയിലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 25 വർഷത്തെ തടവിനും വിധിച്ചു. എന്നാൽ ഇയാൾ ireland പൗരൻ ആയതിനാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ അയർലൻഡ് ഇയാൻ ബെയ്‌ലിയിനെ ഫ്രാൻസിന് കൈമാറിയില്ല.
ഇപ്പോഴും കൊലപാതകം കഴിഞ്ഞ് 25 വർഷത്തിനു ശേഷവും ബെയ്ലി അയർലൻഡിലെ കൊലനടന വെസ്റ്റ് കോർക്കിൽ തന്നെ ജീവിക്കുന്നു. ഫ്രഞ്ച് പോലീസ് ഇയാൾ തന്നെയാണ് കൊലപാതകി എന്നുപറഞ്ഞു കേസ് ക്ലോസ് ചെയ്തു.
ഈ കൊലപാതകത്തിന്റെ കേസന്വേഷണ കഥയാണ് മൂന്ന് എപ്പിസോഡ് മാത്രമുള്ള ഡോക്യുമെൻററി സീരീസ്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments