Search This Blog

Monday, January 3, 2022

thumbnail

SHADOW OF TRUTH (2017)

ഇസ്രയേലിൽ വൻ വിവാദമുണ്ടാക്കിയത് ഡോക്യുമെൻററി സീരീസ് ആണിത്. 2006 ൽ ടെയർ റാഡ എന്ന 13 വയസ്സുള്ള ഇസ്രായേൽ പെൺകുട്ടിയുടെ മൃതദേഹം സ്‌കൂളിലെ കുളിമുറിയിൽ കണ്ടെതത്തുന്നു. യുക്രേനിയൻ കുടിയേറ്റക്കാരനായ റോമൻ സാഡോറോവ് പോലീസ് അറസ്റ്റ് ചെയ്തു. 
എന്നാൽ ഇയാൾ തന്നെയാണ് കുറ്റവാളിയും തെളിയിക്കുന്ന യാതൊരു തെളിവുകളോ യാതൊന്നും പോലീസിന് ലഭിച്ചില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി നിരപരാധിയാണോ എന്നിത്തിനു ആക്കം കൂട്ടി 2012 മറ്റൊരാൾ താൻ ആണ് കൊലപാതകം ചെയ്തത് എന്നു പറഞ്ഞു രംഗത്തെത്തി. 
സത്യത്തിൽ നിരപരാധിയെ ആണോ ഇത്രെയും നാൾ കുറ്റവാളി എന്നു ഫ്രെയിം ചെയ്യപ്പെട്ടത് എന്നു ഈ സീരീസ് കണ്ടുകഴിഞ്ഞാൽ തോന്നിപ്പോകും. ഇത്തരം സിനിമകളും സീരീസുകളും ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി എന്നാണ് ഇസ്രായേൽ സ്റ്റേറ്റ് അറ്റോർണി ഷായ് നിറ്റ്‌സൻ വിശേഷിപ്പിച്ചത്.
എന്നാൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിറ്റ്‌സന്റെ പരാമർശം അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഈ ഡോക്യുമെൻററിയെ പിന്തുണയ്ക്കുകയും ചെയ്തു.
ആകെ 4 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments