ന്യൂയോർക്ക് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന വിവാഹിതയായ സ്ത്രീയാണ് ബില്ലി കോന്നലി. ഭർത്താവ് കൂപ്പർ കോണലിയും ഒപ്പം രണ്ട് ഓമനത്തമുള്ള കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. എന്നാൽ ബില്ലി അവരുടെ രണ്ടാമത്തെ കുഞ്ഞിൻറെ ജനനശേഷം പഴയ കുടുംബ ജീവിതം ആസ്വദിക്കാൻ അവർക്ക് സാധിക്കുന്നില്ല.
തൻറെ മുൻകാല കാമുകനെ വീണ്ടും കാണാൻ ബില്ലി ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ, ബില്ലി തന്റെ എക്സിന് കത്തുകൾ എഴുതുന്നു. കൂപ്പറിനെ കാണുന്നതിന് മുമ്പ് 8 വർഷം മുമ്പ് അവൾ ഡേറ്റിംഗ് നടത്തിയ മുൻ കാമുകൻ ആണ് ബ്രാഡ് സൈമൻ.
നിർഭാഗ്യവശാൽ, കോന്നലി തന്റെ ഭാര്യയുടെ കത്തുകൾ വായിക്കുകയും അവളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായി അവളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. തുടർന്നു കാണുക. ആകെ 8 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments