Search This Blog

Friday, January 7, 2022

thumbnail

Evil Genius: the True Story of America's Most Diabolical Bank Heist (2018)

അമേരിക്കയെ വിറപ്പിച്ച ഒരു ബാങ്ക് കൊള്ളയുടെ യഥാർത്ഥ ദൃശ്യാവിഷ്കാരം. 2003 ലാണ് കഥ നടക്കുന്നത്. ബ്രയാൻ വെൽസ് എന്ന പിസ്സ ഡെലിവറി ഡ്രൈവർ കഴുത്തിൽ ഒരു കോളർ ബോംബുമായി പെൻസിൽവാനിയിലുള്ള ഒരു PNC ബാങ്കിലേക്ക് കയറിച്ചെല്ലുന്നു. അയാൾ ഒരു മില്യൺ ഡോളർ നൽകാൻ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു.
ജീവനക്കാർ അവിടെയുണ്ടായിരുന്ന  9,000 ഡോളർ അയാൾക്ക് നൽകി. ഇയാൾ അതും വാങ്ങി ചാർളി ചാപ്ലിൻ ബാഗ് വീശുന്നതുപോലെ അര വട്ടനായി ബാങ്കിന് പുറത്തേക്ക് നടന്നകന്നു. 
എഫ്ബിഐ ഈ കേസ് ഏറ്റെടുത്തു. കാരണം ഇതുപോലൊന്ന് എഫ്ബിഐയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. എന്നാൽ യഥാർത്ഥത്തിൽ വെൽസ് വെറും ഒരു ബിനാമി മാത്രം അന്നെനും ഇത് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ വേറൊരാൾ ആണെന്ന് പോലീസ് കണ്ടെത്തുന്നു. 
തുടക്കം മുതൽ അവസാനം വരെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കേസന്വേഷണതിന്റെ കഥയാണ് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ഈ ഡോക്യൂമെന്ററി സീരീസ്.ആകെ നാല് എപ്പിസോഡുകൾ ആണുള്ളത്. കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments