അർജൻറീനയിൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കൊലപാതകത്തിന്റെ കഥ. അർജന്റീനിയൻ സോഷ്യോളജിസ്റ്റായിരുന്നു മരിയ മാർട്ട ഗാർസിയ ബെൽസുൻസ്. 2002 ഒക്‌ടോബർ 27ന് ഇവരെ ബെൽസുൻസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഈ കേസിനു തുടക്കമാകുന്നത്. ബാത്ത് ടബ്ബിൽ വീണുണ്ടായ അപകട മരണമാണെന്നാണ് പൊലീസ് ആദ്യം വിധിയെഴുതിയത്. എന്നാൽ ഒന്നര മാസത്തിനുശേഷം, ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മരിയ മാർട്ടയെ തലയ്ക്ക് അഞ്ച് വെടിയുണ്ടകൾ ഏറ്റതാണ് മരണകാരണം എന്നു കണ്ടെത്തി. അവളുടെ ഭർത്താവായ കാർലോസ് കരാസ്കോസയെ കൊലപാതകകുറ്റം ചുമത്തി അഞ്ച് വർഷം തടവിലാക്കി. എന്നാൽ യഥാർത്ഥ കുറ്റവാളി എപ്പോഴും ഒഴിവിലാണ് എന്നാണ് അവരുടെ ബന്ധുക്കൾ പറയുന്നത്. ഇപ്പോഴും ഈ കേസിന്റെ വിചാരണ അർജൻറീനയിൽ നടക്കുകയാണ്. ആകെ 4 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments