നിങ്ങൾ ആരും കാണാൻ സാധ്യതയില്ലാത്ത ഒരു കിടിലൻ കൊറിയൻ സീരിയൽ കില്ലർ കൊറിയൻ സീരീസ്. ചാ യംഗ് ജിൻ ഒരു ഡിറ്റക്ടീവാണ്. തൻറെ കൺമുമ്പിൽ വച്ച് ഒരു സീരിയൽ കില്ലെർ തന്റെ സുഹൃത്തിനെ കൊന്നതിൽ മനം നൊന്താണ് അവർ ഡിറ്റക്ടീവ് ആയത്.
എന്നാൽ ഈ സീരിയൽ കില്ലർ എന്ന് അവകാശപ്പെടുന്ന സിയോ സാങ് വോൺ മറ്റൊരു ഇരയെ കൊന്നതിന് ശേഷം ചാ യംഗ് ജിന്നിന്റെ മുന്നിൽ സ്വയം ആത്മഹത്യ ചെയ്തു. അങ്ങനെ ഈ കേസ് ഒരു cold case ആയി ഈ കാലമത്രെയും നിലകൊണ്ടു.
അങ്ങനെയിരിക്കെ ഡിറ്റക്ടീവ് ചാ യംഗ് ജിന്നിന്റെ അടുത്ത സുഹൃത്തായ കോ യൂൻ ഹോ ഒരു ഒരു ഹോട്ടലിന്റെ മേൽക്കൂരയിൽ നിന്ന് ചാടിയതോടെ ഈ പഴയ കേസ് വീണ്ടും യംഗ് ജിന്നിന്റെ ശ്രദ്ധയിൽപ്പെട്ടു. ആത്മഹത്യ എന്നാണ് ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ ഈ കേസ് ഡിറ്റക്ടീവ് ചാ യംഗ് ജിൻ കൂടുതൽ അന്വേഷിച്ചപ്പോൾ പഴയ ആ സീരിയൽ കില്ലർ കേസുമായി ഇത് ബദ്ധപ്പെട്ടു കിടക്കുന്നു എന്നു മനസിലായി. നിരവധി ട്വിസ്റ്റുകളും ദുരൂഹതകളും നിറഞ്ഞ ഒരു കിടിലൻ കൊറിയൻ സീരിസ്.
ആകെ 16 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments