Search This Blog

Sunday, December 5, 2021

thumbnail

LOST IN SPACE

അധികം ചർച്ച ചെയ്ത് കണ്ടിട്ടില്ലാത്ത ഒരു netflix സീരീസ് ആണ് Lost in space. സ്പേസ് colonisation ആണ് വിഷയം. മനുഷ്യനു താമസിക്കാൻ പറ്റാത്ത ഭൂമി. ഭൂമിയിൽ നിന്ന് മനുഷ്യരെ അനേകം പ്രകാശവർഷം അകലെയുള്ള ആൽഫ സെന്റോറിയുടെ സ്റ്റാർ സിസ്റ്റത്തിലേക് മാറ്റാൻ ഒരു കമ്പനി തീരുമാനിക്കുന്നു.
കോടികണക്കിന് ആൾക്കാരെ കൊണ്ടുപോകേണ്ടതിനാൽ പല ട്രിപ്പുകളായാണ് സഞ്ചാരം. എന്നാൽ സഞ്ചാരത്തിനിടയിൽ ഇവരുടെ സ്പേസ് ക്രാഫ്റ്റ് ആയ റെസൊല്യൂട്ടിന് ഒരു അപകടം സംഭവിക്കുകയും കുറച്ചു പേർ അവിടെ ഉള്ള ഒരു unknown പ്ലാനെറ്റിന്റെ പല ഭാഗങ്ങളായി എത്തിപ്പെടുന്നതും അവരുടെ സർവൈവലുമാണ് കഥ.
എങ്ങനെയാണ് സ്പേസ് ട്രാവലിനുള്ള ടെക്നോളജി മനുഷ്യന് കിട്ടിയത്, ഇപ്പൊ എത്തിപ്പെട്ട ഗ്രഹത്തിൽ എന്തൊക്കെ അപകടങ്ങളാണ് ഉള്ളത് തുടങ്ങി ഒരു scifi experience ആയിരിക്കും ഈ സീരീസ്. ആകെ മൂന്നു സീസണിലായി  28 എപ്പിസോഡുകൾ ഉണ്ട്.
 കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments