Search This Blog

Tuesday, December 21, 2021

thumbnail

LAST RESORT (2012)

വളരെ ത്രില്ലിങ് ആയ ഒരു അമേരിക്കൻ വാർ സീരീസ്. ആണവായുധ ബാലിസ്റ്റിക്  ശേഷിയുള്ള submarie ആണ് USS കോളറാഡോ. ഒരിക്കൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചു പാകിസ്ഥാനിൽ ആണവ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിനുള്ള ഓർഡർ uss colorado ക്ക് ലഭിക്കുന്നു. 
എന്നാൽ ഈ ഓർഡർ ലഭിച്ചത് ആകട്ടെ പണ്ട് ശീതയുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ചാനൽ വഴി ആയിരുന്നു. വൈറ്റ് house അക്രമികപ്പെട്ടാൽ മാത്രം യൂസ് ചെയുന്ന രീതിയായിരുന്നു അത്. ശരിയായ സംവിധാനത്തിലൂടെ കമാൻഡ് അയയ്ക്കുന്നതുവരെ മിസൈലുകൾ വിക്ഷേപിക്കാൻ ക്യാപ്റ്റൻ വിസമതിക്കുന്നു. 
വൈറ്റ് house നു ഒന്നും സംഭവിച്ചിട്ടില്ല എന്നു മനസിലാക്കിയ Colorodo യിലെ നാവികർക്ക് ഈ ഉത്തരവിൽ എന്തോ പന്തികേട് തോന്നുന്നു. ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ച നാവികരെ വൈറ്റ് house അമേരിക്കയുടെ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. 
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും യുഎസ് ഗവൺമെന്റിൽ ആരാണ് അവരെ ഒറ്റുന്നതെന്നും കണ്ടെത്താനും  അങ്ങനെ അവർക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാനും നാവികർ സ്വയം വഴി കണ്ടെത്തണം. തുടർന്നു കാണുക. തുടക്കം മുതൽ അവസാനം വരെ ഒരു എഡ്ജ് സീറ്റ് ത്രില്ലർ ആണ് ഈ സീരീസ്. 
ആകെ 13 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments