വളരെ ദുരൂഹതകൾ നിറഞ്ഞ ഒരു ത്രില്ലർ സീരിസ്. എല്ലാവരെയും ഞെട്ടിക്കുന്ന ഒരു യഥാർത്ഥ കൊലപാതകത്തിന്റെ കഥ.കന്യാസ്ത്രീയും ബാൾട്ടിമോറിലെ കത്തോലിക്കാ ഹൈസ്കൂൾ അധ്യാപികയും ആയിരുന്നു Cathy Cesnik. 1967 നവംബർ 7 നു അവരെ കാണാതാവുന്നു. എന്നാൽ രണ്ടു മാസങ്ങൾക്ക് ശേഷം വിജനമായ ഒരു സ്ഥലത്തുനിന്നും സിസ്റ്ററുടെ മൃതദേഹം കണ്ടെത്തുന്നു. കേസ് അന്വേഷിച്ച പോലീസിന് ഇന്നുവരെ ആ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റിയിടില്ല. ആരാണ് ഈ കൊലപാതകം നടത്തിയത്. എല്ലാവർക്കും നല്ല അഭിപ്രായം മാത്രം ഉണ്ടായിരുന്ന കന്യാസ്ത്രീയെ എന്തിനാണ് കൊലപ്പെടുത്തിയത്. ഇതിനെ പറ്റിയുള്ള ഒരു ജേര്ണലിസ്റ്റിന്റെ അന്വേഷണം ആണ് netflix ന്റെ ഈ സീരീസ്. ഇതിൽ ബിഷപ്പിന്റെ പീഡനങ്ങളെ ആണ് തുറന്നു കാണിക്കുന്നത്. ബാൾട്ടിമോർ അതിരൂപത ഈ സീരിസ് ഉൾപ്പെട്ടിരിക്കുന്ന ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്. ആകെ 7 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments