Search This Blog

Tuesday, November 30, 2021

thumbnail

ONE THE WOMEN (2021)

തുടക്കം മുതൽ അവസാനം വരെ നിഗുഢതകൾ നിലനിർത്തുന്ന ഒരു കൊറിയൻ സീരീസ്. ഒരു എലൈറ്റ് പ്രോസിക്യൂട്ടറാണ് യോൺ ജു. അഴിമതികൾ അന്വേഷിക്കുന്ന ഓഫീസർ. എന്നാൽ ഒരു പ്രതിയെ കാറിൽ പിന്തുടർന്നതിനിടയിൽ കാർ അപകടത്തെത്തുടർന്ന് അവൾക്ക് ഓർമ്മക്കുറവ് ഉണ്ടാകുന്നു.  
എന്നാൽ ബോധം വന്നപ്പോൾ താൻ ഹഞ്ജു ഗ്രൂപ്പിന്റെ മരുമകളായ കാങ് മി നാ ആണെന്ന് അന്നെന് അറിഞ്ഞു അവർ ഞെട്ടി. യഥാർഥ മി നായിക്ക് എന്തോ സംഭവിച്ചിരിക്കുന്നു.യഥാർത്ഥ മി നായുടെ lover ആയ സീംഗ് വുക്കിനെ യോൻ ജു പിന്നീട് കണ്ടുമുട്ടുന്നു. സീംഗ് വുക്കിന്റെ അച്ഛൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.
അതിന്റെ കാരണമന്വേഷിച്ച് എത്തിയതാണ്  സീംഗ് വുക്ക്. യഥാർത്ഥ യാ മിനായിക്ക് എന്ത് സംഭവിച്ചു എന്നു അവിടെ നടത്തുന്ന അന്വേഷണം ആണ് കഥ. എങ്ങനെയാണ്‌ യഥാർത്ഥ മി ന അപ്രത്യക്ഷമായത്, അവൾ ഇപ്പോൾ എവിടെയാണ്?  എന്തുകൊണ്ടാണ് യോൺ ജൂ ഒരു പ്രോസിക്യൂട്ടറായി മാറുകയും അഴിമതിരഹിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തീരുമാനിക്കുകയും ചെയ്തത്?
20 വർഷം മുമ്പ് ഹാൻ സ്യൂങ് വുക്കിന്റെ പിതാവിനെ കൊന്ന ഫാക്ടറി തീപിടുതിൽ ഉത്തരവാദി ആരാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരവുമായി തുടക്കം സസ്പെൻസ് അവസാനം വരെ നിലനിർത്തുന്ന ഒരു മികച്ച കൊറിയൻ സീരീസ് ആണിത്. 
കണ്ടവർ അഭിപ്രായം പറയുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments