Search This Blog

Monday, November 15, 2021

thumbnail

NARCOS MEXICO(2018)

ഡ്രഗ് കാർട്ടുകളുടെ നാടായ കൊളംബോ യെപറ്റിയും പാബ്ലോഎസ്‌കോബാറിനെപ്പറ്റി കേൾക്കാത്തവർ കാണില്ല. എന്നാൽ മെക്സിക്കൻ ഡ്രഗ് കാർട്ടലുകളെ കുറച്ചു കേട്ടിട്ടുണ്ടോ. ലോകത്തിൽ വെച്ചേറ്റവും വലിയ ഡ്രഗ്ക്കാർട്ടലുകൾ ഉള്ള രാജ്യം മെക്സിക്കോ ആണ്. 1980 കളിൽ മെക്സിക്കൻ കടത്തുകാർ ചെറുകിട സ്വതന്ത്ര കഞ്ചാവ് കർഷകരുടെയും ഡീലർമാരുടെയും അയഞ്ഞതും ക്രമരഹിതവുമായ ഒരു കോൺഫെഡറേഷനായിരുന്നു.ഫെലിക്സ് ഗല്ലാർഡോ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി  കടത്തുകാരെ ഏകീകരിക്കുന്നു.പിന്നീട് കണ്ടത് 1980കളിൽ മെക്സിക്കോ കണ്ട ഏറ്റവും വലിയ ഡ്രഗ് കാർട്ടൽ guadalajAra cartel ന്റെ ഉദയം ആയിരുന്നു.  ഏതു നിമിഷവും ശാന്തമായ തെരുവുകളെ  ചോരക്കളം ആകുന്ന ഗ്യാങ് വാറുകൾ, ഇവരുടെ കയ്യിൽ നിന്നും കൈകൂലിവാങ്ങിച്ചു ഡ്രഗ്സ് ബസിനെസ്സിൽ സഹായിക്കുന്ന ഉദ്യോഗസ്ഥർ, കുത്തഴിഞ്ഞ ഭരണവ്യവസ്ഥ, സ്ത്രീകളുടെ കൊലപാതകം നിരവധി വിഷയങ്ങൾ ഈ കൈകാര്യം ചെയ്യുന്നു. ഇതിന്റെ മൂന്നാമത്തെ എപ്പിസോഡ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments