#GAP_DONG
Rating 9.3/10
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
1986 ൽ ജിയോങ്ഗി പ്രവിശ്യയിൽ ഒരു അജ്ഞാതൻ ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. ഇതിൻറെ തുടർച്ചയായി ഒമ്പത് പെൺകുട്ടികൾ കൂടി അവിടെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. "ഗപ് ഡോങ്" എന്ന് വിളിപ്പേരുള്ള ഒരു വ്യക്തിയാണ് കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തുന്നു.
ജിയോങ്ഗി പ്രവിശ്യയിളെ താമസക്കാരനായ മനോരോഗിയായ ഹാൽ-സിക്കാണ് ഈ സീരിയൽ കില്ലെർ എന്നു പൊലീസിന് സംശയം തോന്നുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ ഹാ ആത്മഹത്യ ചെയ്തതിനാൽ യഥാർത്ഥ സീരിയൽ കില്ലറെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.
അങ്ങനെ 17 വർഷങ്ങൾ കടന്നുപോയി. കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ടു ആത്മഹത്യ ചെയ്ത ഹാൽ-സിക്കിന്റെ മകൻ മൂ-യോമിനെ ഇപ്പോൾ ഒരു പോലീസ് ഡിറ്റക്ടീവാണ്. ങ്ങനെയിരിക്കെ നഗരത്തിൽ ഗ്യാപ്-ഡോങ്ങിന്റെ കുറ്റകൃത്യങ്ങളുമായി സാമ്യമുള്ള കൊലപാതക പരമ്പര വീണ്ടും സംഭവിക്കുന്നു.
ഒരിക്കൽ പോലീസ് അവസാനിപ്പിച്ച ഗ്യാപ്-ഡോങ് സീരിയൽ കില്ലർ കേസ് വീണ്ടും റീ ഓപ്പൺ ചെയ്യുന്നു. അതിനു നേതൃത്വം നൽകുന്നതാകട്ടെ അന്ന് ആത്മഹത്യ ചെയ്ത ഹാൽ-സിക്കിന്റെ മകൻ മൂ-യോമാണ്. തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് നിറഞ്ഞ ഒരു സീരിയൽ കില്ലർ ശരീഫ് കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കൈനോകാം.
20 എപ്പിസോഡുകൾ ഉണ്ട്. ഈ കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments