ഇന്ട്രെസ്റ്റിംഗ് ആയി ഒരു ലാഗും ഇല്ലാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ബ്രിട്ടീഷ് ക്രൈം ത്രില്ലർ സീരീസ്. ബാരിസ്റ്റർ ഹന്ന റോബെർട്സിനെ തട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്ത കുറ്റത്തിൽ coporal shaun emery യെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് സംഭവങ്ങൾക്കു തുടക്കം. shaun ഹന്നായെ മർദ്ദിക്കുന്ന ഒരു സിസിടിവി ഫൂട്ടേജ് ആകെയുള്ള ഒരു തെളിവ്. എന്നാൽ താൻ ആരെയും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നും സിസിടിവി ഫൂട്ടേജ് വ്യാജമാണെന്നും shaun പോലീസിനോട് പറയുന്നു. ഈ സിസിടിവി ഫൂട്ടേജ് കണ്ട പലരും ഇതിൻറെ ആധികാരികത ചോദ്യംചെയ്യപ്പെടുന്നു.ശരിക്കും ഹന്നായെ shaun തട്ടുകൊണ്ടുപോയതാണോ, അതോ ആരോ അദ്ദേഹത്തെ കുടുക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് കിട്ടാൻ എപ്പിസോഡ് മാത്രമുള്ള മിനി സീരീസ് കാണുക. വളരെ ത്രില്ലിങ് ആണ് ഓരോ എപ്പിസോഡും. സാധാരണ ഡിക്ടറ്റീവ് സീരീസുകളിൽ കാണാറുള്ള പോലെ ക്ലിചെ മൊമെന്റ്‌സ് ഒന്നുംതന്നെ ഇല്ല.
സീരീസ് കാണാൻ ഉള്ള ലിങ്ക്
Subscribe by Email
Follow Updates Articles from This Blog via Email
No Comments