Search This Blog

Friday, November 5, 2021

thumbnail

A Sinister Sect: Colonia Dignidad (2021)

യഥാർത്ഥത്തിൽ നടന്ന ഒരു കൂര സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ഒരു സീരീസ്. ഒരു സാധാരണക്കാരനായ പാസ്റ്ററിൽ നിന്നും ഹിറ്റ്ലറെ പോലെ ഒരു ക്രൂരനായ ഭരണാധികാരി ആയ ഒരു മനുഷ്യൻറെ കഥ. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കുറ്റങ്ങൾക്ക് പുറത്താക്കപ്പെട്ട ഒരു പാസ്റ്റർ അഭയം തേടി ചിലിയിൽ എത്തുന്നു. അവിടെ അയാൾ ഒരു ജർമൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി രൂപീകരിക്കുകയും ഒരു ദൈവതുല്യനെ പോലെ അവിടെ രാജാവായി ജീവിക്കുകയും ചെയ്തു. ചിലിയിൽ വേറെ ഒരു രാജ്യം പോലെ ആയിരുന്നു ആ കമ്മ്യൂണിറ്റി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ അതിനുള്ളിൽ നടക്കുന്ന സംഭവങ്ങൾഎല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ നടന്ന ജൂതക്രൂരതയ്ക്ക് തുല്യമായ കാര്യങ്ങളാണ് അവിടെ നടന്നിരുന്നത്. മനുഷ്യന്മാരുടെ മേൽ ജൈവ പരീക്ഷണങ്ങൾ, ജർമൻ ഭാഷ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ പാടില്ല, sexual റിലേഷമുകളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങി ഭയനകരമായ അവസ്‌ഥ.അവിടുത്തെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല. അന്ന് ചില്ലി ഭരണാധികാരിയായിരുന്ന ഗവൺമെന്റിന്റെ സപ്പോർട്ടും ഇയാൾക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. വെറും ആറ് എപ്പിസോഡുകൾ മാത്രമുള്ള ഡോക്യുമെൻററി ഒരു must വാച്ച് ആണ്.
കാണാൻ ഉള്ള ലിങ്ക്https://www.netflix.com/watch/80196160?source=35

Subscribe by Email

Follow Updates Articles from This Blog via Email

No Comments