Search This Blog

Sunday, October 17, 2021

thumbnail

MY NAME (2021)

മയക്കുമരുന്നിന്റെ ഉൾപ്പെടെയുള്ള ഇടപാട് മൂലം പിടുകിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഒരു ഡ്രഗ് ഡീലറുടെ മകളാണ് വിദ്യാർത്ഥിനിയായ യൂൻ ജി-വൂ. അവളുടെ  പിതാവിന്റെ ഈ ഡ്രഗ് ഇടപാടുകൾ കാരണം സ്കൂളിൽ യൂൻ ജി-വൂനു ഒറ്റപ്പെടലും അവഗണനയും നേരിടേണ്ടിവരുന്നു.  അങ്ങനെ അവളുടെ പതിനേഴാമത്തെ വയസ്സിൽ പിതാവിൻറെ മോശമായ ഇടപാടുകൾ മൂലം പ്രിൻസിപ്പൽ അവളെ സ്കൂളിൽ നിന്ന് പുറത്താക്കി. അങ്ങനെയിരിക്കെ അവളുടെ പിടികിട്ടാപുള്ളിയായ പിതാവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. തൻറെ അച്ഛൻറെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി പ്രതികാരം ചെയ്യാൻ യൂൻ ജി-വൂ ഒരു പോലീസ് ഓഫീസർ ആയി വേഷം മാറുന്നു.തുടർന്നു കാണുക. ആകെ 8 എപ്പിസോഡുകൾ മാത്രം ഉള്ള ഈ കൊറിയൻ സീരിസിനെ വേറിട്ട്‌ നിർത്തുന്നത് ഇതിലെ ആക്ഷൻ സീനുകളാണ്. ഓരോ എപ്പിസോഡും പ്രേക്ഷകനെ പിടിച്ചിരുത്തും. ത്രില്ലർ എലമെന്റ്‌സ് മാറ്റിനിർത്തിയാൽ കുറച്ച് അധികം ഇമോഷണൽ സീനും ഉണ്ട്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള ഉള്ള പ്രതികാരമാണ് സീരീസിനെ മുന്നോട്ടു നയിക്കുന്നത്. സ്ക്വിഡ് ഗെയിമിനു ശേഷം netflixill നിന്നു മറ്റൊരു കിടിലൻ കൊറിയൻ സീരീസ് എന്നു നിസ്സംശയം പറയാം. 

കാണാൻ ഉള്ള ലിങ്ക് https://www.netflix.com/in/title/81011211?s=a&trkid=13747225&t=cp&vlang=en&clip=81508787

Subscribe by Email

Follow Updates Articles from This Blog via Email

No Comments