#The_Wages_of_Fear
നിരവധി സസ്പെൻസുകൾ നിറഞ്ഞ ഒരു ത്രില്ലെർ സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക് പറ്റിയതാണ് ഈ സിനിമ. ലാറ്റിനമേരിക്കയിലെ നാലുയുവാകൾ ഒരു suicide മിഷൻ ഇൽ ഏർപ്പെടുന്നു.രണ്ട് ട്രക്ക് ലോഡ് നൈട്രോഗ്ലിസറിൻ 300 മൈൽ അകലെയുള്ള ഒരു സ്ഥലത്ത് അപകടമായ റോഡിൽ കൂടി എത്തിക്കുക. നൈട്രോഗ്ലിസറിൻ ഏത് നിമിഷവും പൊട്ടിത്തെറികാവുന്ന ഒരു സ്പോടനവസ്തുവാണ്. അത് കുഴികൾ നിറഞ്ഞ റോഡിൽ കൂടി വേണം പറഞ്ഞസ്ഥലത് എത്തിക്കാൻ. യാത്രവഴി റോഡിൽ കണ്ട ഒരു വലിയ പാറക്കല്ല് പൊട്ടിക്കാൻ ചില നൈട്രോഗ്ലിസറിൻ ഉപയോഗിക്കാനും അവർ നിർബന്ധിതരാകുന്നു. അങ്ങനെ നിരവധി സസ്പെൻസ് ത്രില്ലർ മൊമെന്റ്‌സ് സിനിമയിൽ ഉണ്ട്. മുതളിത്ത വ്യവസ്ഥക്കെതിരെയുള്ള ഒരു എത്തിനോട്ടം കൂടിയാണ് ഈ സിനിമ. ട്രക്ക് ഡ്രൈവർമാരെ നിയമിക്കുന്ന അമേരിക്കൻ ബോസിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇതിൽ വ്യക്തമാണ്: "അവർ ഒരു യൂണിയനിൽ പെട്ടവരല്ല, അവർക്ക് ബന്ധുക്കളുമില്ല, അതിനാൽ എന്തെങ്കിലും സംഭവിച്ചാൽ ആരും പ്രശ്‌നമുണ്ടാക്കില്ല." സസ്പെൻസ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടും. ഈ സിനിമയുടെ ടോറന്റ് ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്
Subscribe by Email
Follow Updates Articles from This Blog via Email
No Comments