The Father (2020)
ചിത്രം എന്നിൽനിന്നും ആവശ്യപ്പെട്ടത് :
കേവല ശ്രദ്ധ, അനുകമ്പ
ചിത്രം എനിക്ക് നൽകിയത് :
കേവലം ഒരു അൽഷിമേഴ്‌സ് രോഗിയുടെ ജീർണത്തെ പിന്തുടരുകമാത്രം ചെയ്യുന്ന ചിത്രമല്ല ദ ഫാദർ. മറിച്ച് പ്രേക്ഷകനെ ഒരു രോഗിയുടെ ദ്രവിച്ചുകൊണ്ടിരിക്കുന്ന മനസ്സിനുള്ളിൽ ചിത്രം പൂട്ടിയിടുന്നു. ഇതുതന്നെയാണ് തന്മാത്ര, സ്റ്റിൽ ആലിസ് പോലുള്ള ചിത്രങ്ങളിൽനിന്നും ഇതിനെ വേറിട്ടുനിർത്തുന്നത്. കഥാപാത്രവും പ്രേക്ഷകനും ഒരുപോലെ പ്രജ്ഞയറ്റ്, തങ്ങളുടെ കൈവശം വീണുകിട്ടുന്ന ഛിന്നഭിന്നമായ ഓർമ്മശകലങ്ങളെ കൂട്ടിയോജിപ്പിച്ച് അർത്ഥവത്തായ ഒരു ബോധാവസ്ഥയിൽ എത്തിച്ചേരാൻ ശ്രമിക്കുന്നു.
സംവിധായകനാണോ (Florian Zeller) ചിത്രസംയോജകനാണോ ( Yorgos Lamprinos) ഇവിടെ കേമൻ എന്ന് ചോദിച്ചാൽ കുഴങ്ങും . അത്രയ്ക്കു മികച്ചതാണ് ദൃശ്യസന്നിവേശം. ചിത്രത്തിന്റെ knockout punch എഡിറ്റിംഗ് ആണ് എന്നുപറഞ്ഞാൽ തെറ്റില്ല.
Sir ആന്റണി ഹോപ്കിൻസിനെപ്പറ്റി ഞാൻ പുകഴ്‌ത്തേണ്ട കാര്യമില്ല. അത് ഓസ്കാർ(കൾ ?, 2021) പറയും. (ചാഡ്‌വിക്ക് ബോസ്‌മാൻ ഒരിരുണ്ട മുറിയിൽ രണ്ടു-രണ്ടര മിനിറ്റ് ദൈവത്തെ നേർക്കുനേർ നിന്ന് വെല്ലുവിളിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ ഉറപ്പിക്കാമായിരുന്നു). ഒളിവിയ കോൾമാൻ അച്ഛൻ്റെ മകളായി വീണ്ടു ഒരു ശക്തമായ സഹകഥാപാത്രത്തിന് ജീവൻ നൽകുന്നു.
വികസിതരാജ്യങ്ങളിലെ ഒരുവന് ഈ ചിത്രം എന്നിലുണ്ടായാക്കിയ ആത്മസംഘർഷം ബാലിശമായി തോന്നിയേക്കാം. പക്ഷേ വ്യക്തിസ്വാതത്ര്യത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചുവരുന്ന കേരളസമൂഹത്തിലെ അംഗം എന്ന നിലയിൽ വ്യക്തിയുടെ ആഗ്രഹസാഫല്യങ്ങലാണോ കുടുംബത്തിൻ്റെ / സമൂഹത്തിന്റെ സന്തോഷമാണോ വലുതെന്ന ചോദ്യം (individualism vs collectivism) എന്നെ കുഴപ്പിക്കുന്നു. ആരോഗ്യവും സമ്പത്തും ഉള്ളവനുമാത്രമല്ലേ വ്യക്തിസ്വാതന്ത്ര്യം എന്ന ലിബറൽ ആശയത്തിന്മേലുള്ള കുത്തകാവകാശം, പ്രിവിലേജ് ?
മരണത്തേക്കാളേറെ വാർദ്ധക്യം എന്നെ ഭയപ്പെടുത്തുന്നു.
എല്ലാ അഭിപ്രായങ്ങളും വ്യക്തിപരം
Dir : Florian Zeller
Genre : Drama
Pace : Medium & Consistent. (1h 37min)
IMDb plot summary :
A man refuses all assistance from his daughter as he ages. As he tries to make sense of his changing circumstances, he begins to doubt his loved ones, his own mind and even the fabric of his reality.
Subscribe by Email
Follow Updates Articles from This Blog via Email
No Comments