തീവ്രമായ religious convictions ഉള്ള ഒരു കൊലയാളി. അയാളെ പിടിക്കാനിറങ്ങുമ്പോൾ അയാളുടെ കൊലപാതക രീതിയല്ല ശ്രദ്ധിക്കേണ്ടത് മറിച്ചു അയാൾ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയുന്നത് എന്നാണ് പരിശോധിക്കേണ്ടത്
Movie.. 𝐑𝐄𝐒𝐔𝐑𝐑𝐄𝐂𝐓𝐈𝐎𝐍.
Year..①⑨⑨⑨
ɪɴᴠᴇsᴛɪɢᴀᴛɪᴏɴ ᴛʜʀɪʟʟᴇʀ
Direction..🅡🅤🅢🅢🅔🅛 🅜🅤🅛🅒🅐🅗🅨.
സ്വന്തം മകന്റെ പെട്ടന്നുള്ള മരണം ജോൺ പ്രുഡോമിനെ ആസ്വസ്ഥനാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അയാൾ ഇപ്പോൾ ദൈവത്തിൽ നിന്നും മനസ്സുകൊണ്ട് അകന്നു കഴിയുകയാണ്. അയാളെ ആണ് ദൈവത്തിന്റെ അടുത്ത ആൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാൾ പരീക്ഷിക്കുന്നത്
നാല് ദിവസത്തിലേറെ പഴക്കമുള്ള ഒരു ശവശരീരം. കൊലപാതകം നടന്നിരിക്കുന്നത് അടച്ചിട്ട മുറിയിൽ. ചുറ്റും ചോരപ്പാടുകൾ രക്തം തളം കെട്ടിക്കിടക്കുന്നു. കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള മൃതദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും വലതു കൈ പൂർണമായും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. അത് അവിടുന്നെങ്ങും കിട്ടിയിട്ടില്ല. അത് കൊലയാളി കൊണ്ടുപോയിരുന്നു അടച്ചിട്ടിരുന്ന ജനാലയുടെ കർട്ടൻ മാറ്റിയപ്പോൾ അതിലും വിചിത്രം.. """He is coming അവൻ വരുന്നു """എന്ന് ചോരക്കൊണ്ട് എഴുതിയിരിക്കുന്നു.
"""He is coming """ ഒരു ഉയർത്തെഴുനേൽപ്പ് പോലെ """
ചിക്കാഗോ പോലീസ് ഡിപ്പാർട്മെന്റ് ഡീറ്റെക്റ്റീവ് ആണ് ജോൺ prudhome. Case അന്വേഷണം അയാൾ ഏറ്റെടുക്കുന്നു. ആദ്യ ക്രൈം സീനിൽ നിന്നും കിട്ടിയ തെളിവുകളും ഫോറെൻസിക് പരിശോധന റിപ്പോർട്ടും അയാളെ കൊണ്ടെത്തിക്കുന്നത് അടുത്ത ഒരു കൊലപാതക സീനിലേക്ക് ആണ്. അവിടെയും സ്ഥിതി മരിച്ചായിരുന്നില്ല. കൊലയാളി മനഃപൂർവം ഉപേക്ഷിച്ചിട്ടു പോകുന്ന ചില തെളിവുകളും ഒപ്പം ശരീരത്തിൽ കാണപ്പെട്ട ചില മാർക്കുകളും. അതെല്ലാം റോമൻ നുമേറിക്‌സ് ആണെന്ന് അന്വേഷണത്തിൽ നിന്നും മനസിലാകുന്നു. രണ്ടാം കൊലപാതകത്തിലും ഇരയുടെ ഇടതു കൈ പൂർണമായും മുറിച്ചുമാറ്റപ്പെട്ടിരുന്നു.
അവിടെ നിന്നും ലഭിക്കുന്ന തെളിവുകൾ വെച്ച് അടുത്ത കൊലപാതകത്തിലേക്കു. അങ്ങനെ മനഃപൂർവം ഉപേക്ഷിക്കുന്ന തെളിവുകൾ അവരെ കൂടുതൽ കൊലപാതക സീനുകളിലേക്ക് എത്തിക്കുന്നു. എല്ലായിടത്തും ഇരയുടെ ഓരോ ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. ആദ്യ രണ്ടു കൊലപാതകത്തിൽ കൈകൾ ആണെങ്കിൽ മൂന്നാം കൊലയിൽ തലയാണ് മുറിച്ചു മാറ്റപ്പെട്ടിരുന്നത്.
കിട്ടുന്ന തെളിവുകളും ബോഡി മാർക്കിങ്സ് ഒക്കെ വിശകലനം ചെയുന്ന ജോൺ prudhome അതിനെ ബൈബിളിലെ ചില കാര്യങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നു.ഒരു പുരോഹിതന്റെ സഹായത്തോടെ കുറെ കൂടി കൃത്യത വരുത്തുന്നുണ്ട് അയാൾ. കൊല്ലപ്പെട്ട ഇരകളുടെ പേര്, പ്രായം,അവർ കൊല്ലപ്പെട്ട ദിവസങ്ങൾ, അവരുടെ ശരീരത്തിൽ നിന്നും ലഭിച്ച റോമൻ നുമേറിക്‌സ് ഇതെല്ലാം കൂട്ടി വായിച്ചെടുത്തപ്പോൾ, അതിലെ സാമ്യതകൾ എല്ലാം ഒരുമിച്ചു നിരീക്ഷിച്ചപ്പോൾ അയാൾക്ക് കിട്ടിയ ഉത്തരങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു.അതെല്ലാം ബൈബിളിലെ വചനങ്ങളുമായി ബന്ധപ്പെടുത്തി നോക്കിയപ്പോൾ അയാൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ ആയിരുന്നു. ഒപ്പം ആ സീരിയൽ കില്ലറുടെ ലക്ഷ്യവും
അയാൾ ഒരു religious addict ആയ മാനസിക രോഗി ആണെന്ന് തിരിച്ചറിയുന്നത്തോടെ കൂടുതൽ അപകടകാരിയായ ഒരാളെ ആണ് അവർക്കു നേരിടേണ്ടത് എന്ന് ഉറപ്പിക്കുന്നു. അതിനിടയിൽ ജോണിന്റെ കുടുംബത്തിന് നേരെയും അയാളുടെ സഹപ്രവർത്തകന് നേരെയും ഒരു attempt ഉണ്ടാകുന്നു.
ഒരുവശത്തു കൂടി അയാളെ കുരുക്കാനുള്ള ശ്രമങ്ങളുമായി പോലീസ് പക്ഷെ അയാൾ അയാൾ ആഗ്രഹിക്കുന്ന രീതിയിൽ കൊലകൾ ചെയ്തു കൊണ്ടേയിരുന്നു. തുടർച്ചയായി കുറെ കൊലപാതകങ്ങൾ. ഓരോ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ. എന്തിനായിരിക്കാം അയാൾ കൊന്നതിനു ശേഷം ശരീരഭാഗങ്ങൾ മുറിച്ചു മാറ്റി കൊണ്ടുപോകുന്നത്? അതുകൊണ്ട് അയാൾ എന്തായിരിക്കും പറയാൻ ഉദ്ദേശിക്കുന്നത്? കണ്ടു തന്നെ അറിയുക
ഒന്നുപറയാം ശരീരഭാഗങ്ങൾ കൊണ്ടുപോകുന്നത് എന്തിനാണെന്ന് അവസാനം കാണിക്കുന്നുണ്ട്. അതുകാണുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടും അത് ഉറപ്പാണ്.
ആദ്യാവസാനം ഒട്ടും ലാഗ് ഇല്ലാതെ നല്ല ത്രില്ലിംഗ് മൂഡിൽ പോകുന്നുണ്ട് സിനിമ. നല്ലൊരു സ്ക്രീൻപ്ലേ അതിനേക്കാൾ മികച്ചരീതിയിൽ visualise ചെയ്തിട്ടുണ്ട്. ചില visual frame മനോഹരമാണ്. Dark മൂട് നിലനിർത്താൻ സിനിമട്ടോഗ്രാഫി സഹായിച്ചിട്ടുണ്ട്.ഒപ്പം ത്രില്ലിംഗ് മൂട് നിലനിർത്തുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും. ആകെ മൊത്തം നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് സിനിമ.
ക്ലൈമാക്സ് അടുക്കുന്ന രംഗങ്ങൾ ഒക്കെ കണ്ണെടുക്കാതെ കണ്ടിരുന്നു പോകും.ഇടയിൽ വരുന്ന ഒരു ആടാർ ട്വിസ്റ്റ് ഒരിക്കലും മിസ്സ് ആക്കരുത്. പിന്നെ ആ ഞെട്ടിക്കുന്ന സീനും. അതുകൊണ്ട് കാണുമ്പോൾ ശ്രദ്ധ മാറാതെ കാണുക.
Christopher Lambert as Det. John Prudhomme
Leland Orser as Det. Andrew Hollinsworth
Robert Joy as Gerald Demus
Barbara Tyson as Sara Prudhomme
Rick Fox as Scholfield
David Cronenberg as Father Rousell
Jonathan Potts as Detective Moltz
Peter MacNeill as Captain Whippley
Philip Williams as Detective Rousch
Jayne Eastwood as Dolores Koontz
David Ferry as Mr. Breslauer
Chaz Thorne as David Elkins
Darren Enkin as John Ordway
Michael Olah as Michael Prudhomme
ക്രിസ്ത്യനിറ്റി, ബൈബിൾ ഇതൊക്കെ base ചെയ്തിട്ടുള്ള കുറെ സിനിമകൾ നമ്മൾ കണ്ടിട്ടുള്ളതാണല്ലോ. ഉദാഹരണത്തിന് seven പോലുള്ള ഹിറ്റ് മൂവികൾ. മലയാളത്തിൽ നിന്നും memories പോലെയുള്ള സിനിമ.ഇതും ആ ഗണത്തിൽ ഉൾപെടുത്താവുന്നതാണ്.മലയാളത്തിലെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ മൂവിയിലെ ചില സീനുകൾ ഇതിൽ നിന്നും inspired ആയി ഏതാണ്ട് അതുപോലെ തന്നെ എടുത്തിട്ടുണ്ട്. എനിക്ക് തോന്നിയതാണ് കെട്ടോ. കണ്ടു നോക്കൂ. നിങ്ങള്ക്ക് മനസിലാകും അത്.
നല്ല investigation ത്രില്ലെർ മൂവികൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക. തീർച്ചയായും ഇഷ്ടമാകും. ഒരിക്കലും മിസ്സ് ആക്കരുത്
ലിങ്കുകൾ അവൈലബിൾ ആണ്..
കണ്ടവർ അഭിപ്രായം രേഖപ്പെടുത്തുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments