Search This Blog

Monday, March 29, 2021

thumbnail

Mechanic Resurrection (2016)

ഭൂതകാലം വേട്ടയാടി വരും
ഇവിടെയും അതാണ്‌ സംഭവിച്ചത്

Movie.. The Mechanic -2 Resurrection

Year..2016

Action movie
Direction..Dennis Gansel

2011 ഇൽ റിലീസ് ആയ mechanic എന്ന മൂവിയുടെ sequel. Jason Statham ലീഡ് റോളിൽ. ആക്ഷൻ പ്രാധാന്യം നൽകിയെടുത്തിരിക്കുന്നു.

ആർതർ ബിഷപ്.. ഇപ്പോൾ വേറെ ഒരു ഐഡന്റിറ്റിയിൽ റിയോ ഡി ജനീറോ യിൽ താമസിക്കുന്നു. തന്റെ റിയൽ ഐഡന്റിറ്റി അറിയാമെന്നു പറഞ്ഞുകൊണ്ട് ആർതർ നെ സമീപിക്കുന്ന ഒരു ലേഡി. തന്റെ ബോസിന് വേണ്ടി മൂന്നു ആളുകളെ കൊല്ലണം അതും മൂന്നു സ്ഥലങ്ങളിൽ ഉള്ളവർ അതും അപകട മരണം പോലെ തോന്നിക്കുന്ന രീതിയിൽ. താല്പര്യം കാണിക്കാത്തിരുന്ന ആർതർ കൂടിക്കാഴ്ചയിൽ ആ ലേഡി യുടെ ഫോട്ടോ എടുക്കുകയും ചെറിയൊരു കയ്യങ്കളിക്ക് ശേഷം അവിടുന്ന് തായ്‌ലൻഡ് ലേക്ക് രക്ഷപെടുകയും ചെയുന്നു.

അവിടെ വെച്ച് അയാളുടെ കൂട്ടുകാരന്റെ സഹായത്തോടെ തന്നെ സമീപിച്ച ലേഡി ആരെന്നു ആർതർ മനസിലാക്കുന്നു.തന്റെ childhood ഫ്രണ്ട് റിയ ക്രൈൻ ആണ് ആ യുവതിയെ തന്റെ അടുത്തേക്ക് അയച്ചത് എന്ന് മനസിലാക്കുകയും ചെയുന്നു ഇതിനിടയിൽ അവിടെ വെച്ച് ജിന എന്ന യുവതിയുമായി ആർതർ നു ഒരു റിലേഷൻ ഉണ്ടാവുകയും ചെയുന്നു. പിന്തുടർന്നെത്തുന്ന റിയ യുടെ ആളുകൾ ജിന യെ തട്ടികൊണ്ടുപോകുകയും ആർതർ അവർ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അവളെ കൊല്ലുമെന്നും അറിയിക്കുന്നത്തോടെ ആർതർ ബിഷപ്പ് പഴയ ആർതർ ആയി മാറുന്നു

Jason Statham as Arthur Bishop

Jessica Alba as Gina Thornton

Tommy Lee Jones as Max Adams

Michelle Yeoh as Mei
Sam Hazeldine as Riah Crain
John Cenatiempo as Jeremy Cocs

Toby Eddington as Adrian Cook
Femi Elufowoju Jr. as Marlon Krill

Francis Tonkala Tamouya as Nuujib 'The Slender Psycho'
Rhatha Phongam as Renee Tran, Crain's Courier

വെടിക്കെട്ട്‌ ആക്ഷൻ രംഗങ്ങളാൽ സമ്പനമാണ് സിനിമ. എങ്കിലും personally ആദ്യഭാഗം ആണ് കുറച്ചൂടെ മികവ് പുലർത്തിയത് (personal opinion )..

കണ്ടു നോക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments