അടി... അടി എന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി... തുടക്കം മുതൽ അവസാനം വരെ ചറപറാ അടി... ആക്ഷൻ ചിത്രങ്ങൾ ഇഷ്ടമാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ തലവെക്കാൻ പറ്റിയ ഐറ്റം....
Jailbreak [2017]
Genre: Action
Language: Cambodian
ബട്ടർഫ്ളൈ ഗാങ് എന്നറിയപ്പെടുന്ന ക്രിമിനൽ ഗ്രൂപ്പിലെ പ്രധാനിയായ പ്ലേബോയ് എന്നറിയപ്പെടുന്ന ആളെ കംബോഡിയൻ പോലീസ് അറസ്റ്റ് ചെയ്യുന്നു. ചില നിർണായകമായ കാര്യങ്ങൾ താൻ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന പ്ലേയ്ബോയുടെ ജീവനെടുക്കാൻ ബട്ടർഫ്ളൈ ഗാങ് ആളുകളെ ഏർപ്പാടാക്കുന്നു. അതിനിടെ പ്ലേയ്ബോയിയെ പ്രി- ക്ലാ ജയിലിലേക്ക് മാറ്റുന്നതിനായി നാല് പോലീസ്കാരുടെ അകമ്പടിയോടെ യാത്രയാകുന്നു. പക്ഷെ അയാളെ ജയിലിൽ എത്തിച്ചു അവർ തിരിച്ചിറങ്ങുന്നതിനു മുൻപ് ആ ജയിലിൽ ഉള്ള മറ്റ് തടവുകാർ രക്ഷപ്പെടുകയും ജയിൽ അധികൃതരെ ആക്രമിക്കുകയും ചെയ്യുന്നു. അവരെ ചെറുക്കാൻ ഈ 4 പോലീസുകാർ തീരുമാനിക്കുന്നു. അവരുടെ കൂടെ പ്രി-ക്ലാ ജയിലിലെ ഒരു പോലീസുകാരൻ കൂടെ ചേരുന്നു. അഞ്ചു പോലീസുകാരും ഇരുന്നൂറോളം വരുന്ന കുറ്റവാളികളും. അടിയുടെ പൊടി പൂരം അവിടെ ആരംഭിക്കുകയായി.
കംബോഡിയൻ ആക്ഷൻ ചിത്രങ്ങളിലെ പ്രധാനിയാണ് Jailbreak എന്ന ഈ ചിത്രം. തുടക്കം മുതൽ അവസാനം വരെ കമ്പ്ലീറ്റ് ആക്ഷൻ ആണ് ചിത്രത്തിൽ. അതുകൊണ്ട് തന്നെ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments