Django Unchained (2012)
അടിമത്തവും വർണവെറിയും നില നിൽക്കുന്ന 1858 കളിലെ അമേരിക്കയിൽ Django എന്ന കറുത്ത വർഗക്കാരനെ Schultz എന്ന ഡോക്ടർ സ്വതന്ത്രനാക്കുകയും തന്റെ bounty hunter ജോലിയിൽ പങ്കാളിയാക്കുകയും ചെയ്യുന്നു. വെളുത്ത വർഗക്കാരായ പിടികിട്ടാത്ത കുറ്റവാളികളെ കണ്ടെത്തി കൊലപ്പെടുത്തുകയോ പിടിക്കുകയോ ചെയ്യണം. ജോലിയിൽ നിന്നും ലഭിച്ച വരുമാനവുമായി ജാങ്കോ തന്റെ ഭാര്യ Broomhilda യെ കണ്ടെത്താൻ ശ്രമിക്കുന്നു. Schultz ഉം സഹായവുമായി എത്തുന്നു. മിസ്സിസ്സിപ്പിയിലെ Candyland farm ലാണ് Broomhilda എന്ന് അറിയുന്ന ഡോക്ടർ അവിടുത്തെ ഉടമയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതുവരെ എല്ലാം വിജയകരമായി നടത്തിയ അവർക്ക് പക്ഷെ കാൻഡി ഫാമിലെ calvin എന്ന ലാൻഡ് ലോർഡ് നെ സ്വാധീനിക്കുക എളുപ്പമായിരുന്നില്ല..
മികച്ചൊരു സിനിമയാണ് Django Unchained. സംവിധായക സ്പർശം എല്ലായിടത്തും പതിഞ്ഞ Must watch movie. Django യും, ഡോക്ടർ Schultz, Calvin നും മികച്ച അഭിനയം കാഴ്ചവെക്കുന്നു. കറുത്ത വർഗക്കാരൻ വെളുത്തവന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്ന, മനോഹരമായ സൗണ്ട് ട്രാക്കോടെ കാണാവുന്ന പടം❤️
Subscribe by Email
Follow Updates Articles from This Blog via Email
No Comments